ആവേശമായി കെ.ഇ.എഫ് ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ്

കെ.ഇ.എഫ് നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കെ.കെ.ആർ ടീമിന് ബേബി നീലാമ്പ്ര ട്രോഫി സമ്മാനിക്കുന്നു. 

ജിദ്ദ - കേരള എൻജിനിയേഴ്‌സ് ഫോറം സംഘടിപ്പിച്ച ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ കെ.കെ.ആർ ചാമ്പ്യന്മാരായി. ഫൈനലിൽ ടീം ലോതേഴ്‌സിനെയാണ് തോൽപിച്ചത്. കെ.കെ.ആറിന്റെ യാസിർ കോയ മികച്ച കളിക്കാരനായി. മികച്ച ബാറ്റ്‌സ്മാനായി സത്താറിനെയും ബൗളറായി യാസിർ കോയയെയും തെരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡിനു ടി.സി.എഫ് അർഹരായി. 


വിജയികൾക്ക് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ചാമ്പ്യൻസ് കപ്പ് സമ്മാനിച്ചു. ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് കാർണിവലും കലാ, സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു. പ്രവാസി കുടുംബങ്ങളുടെയും കായിക പ്രേമികളുടേയും വൻ സാന്നിധ്യം മേളയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 
ജിദ്ദയിലെ സ്‌കൂൾ ടീമുകളുടെ ഫൈനലിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂളിനെ പരാജയപ്പെടുത്തി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിലെ താരമായി സീഷാനെ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജോയലിനേയും ബൗളറായി ഉമൈറിനെയും തെരഞ്ഞെടുത്തു. സ്‌കൂൾ ടീം ചാമ്പ്യൻഷിപ്പിന്റെ താരമായി ജോയലും പ്രതിഭാധനനായ ഭാവി താരമായി ഹസ്സനും തെരഞ്ഞെടുക്കപ്പെട്ടു.


നാസർ ബഷീർ, റഷ നൗഫൽ, ഷംല നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ചിത്രകലാ, കരകൗശല പ്രദർശനവും കിഡ്‌സ് സോൺ, ഫുഡ് സ്റ്റാളുകൾ, ക്ലിക്ക് ഓൺ ഇലക്ട്രോണിക്‌സ് അപ്ലയൻസസിന്റെ ആദായ വിൽപനശാല എന്നിവ ഫൺ ഫെയറിന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു.


കൊച്ചിൻ ഹബീബ് നേതൃത്വം നൽകിയ ജിദ്ദാ ബീറ്റ്‌സിന്റെ ലൈവ് ഓർക്കസ്ട്ര ആവേശം വിതറി. 
റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം കാണാനുള്ള ജിദ്ദ-മുംബൈ രണ്ടു വിമാന ടിക്കറ്റിനും, രണ്ട് മാച്ച് ടിക്കറ്റിനും ഒരു രാത്രിയിലേക്കുള്ള ഹോട്ടൽ താമസവും ഉൾപ്പെടെയുള്ള ബംബർ ഗിഫ്റ്റിനു ഷൈമ ഗഫൂർ അർഹയായി. രണ്ടാം സമ്മാനമായ എൽ.ഇ.ഡി ടി.വിക്ക് സഫ്‌വാനും മൂന്നാം സമ്മാനമായ മ്യൂസിക് സിസ്റ്റത്തിന് മിർഷാദും അർഹരായി. 
ഇഖ്ബാൽ പൊക്കുന്ന്, അബ്ദുൽ റഷീദ്, ചെമ്പൻ അബ്ബാസ്, മോഹൻ ബാലൻ, ശ്രീറാം കുമാർ, വിവേക് മൊഹിലെ, സലാഹ് കാരാടൻ, മുഹമ്മദ് ബൈജു, അസീം സീഷാൻ, അബ്ദുൽഹഖ് തിരൂരങ്ങാടി, നൗഫൽ പാലക്കോത്ത്, കെ.ടി.എ മുനീർ തുടങ്ങിയവർ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
കമ്മിറ്റി അംഗങ്ങളായ അൻസാർ, ഷഹീർ ഷാ, റിഷാദ് അലവി, ഷാഹിദ് മലയിൽ, താജുദ്ദീൻ, റോഷൻ മുസ്തഫ, തൻസീം, അജ്മൽ അജു, അജ്മൽ അബ്ദുൽ ജബ്ബാർ, സാബിർ, ഷാഹിദ്, സഫ്‌വാൻ, ഹാരിസ് എന്നിവരും പുരസ്‌കാര വിതരണത്തിൽ പങ്കാളികളായി.

 

Latest News