ജിദ്ദ- അൽഹംദാനിയ, അൽഫുറൂസിയ ഡിസ്ട്രിക്ടുകളെ ബന്ധിപ്പിക്കുന്ന അൽമിയ റോഡിൽ സ്ഥാപിച്ച സാഹിർ ക്യാമറ അജ്ഞാതൻ അഗ്നിക്കിരയാക്കി. ഈ റോഡിലെ കൂടിയ വേഗം 80 കിലോമീറ്ററായി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ പാർപ്പിട കേന്ദ്രങ്ങളില്ല.
കൂടാതെ ഏതാനും ട്രാക്കുകളുള്ള വിശാലമായ റോഡുമാണിത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് അൽമിയ റോഡിലെ കൂടിയ വേഗപരിധി ഉയർത്തണമെന്നാണ് ആവശ്യം.