മക്ക- രണ്ടു ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. അൽസായിദി ഡിസ്ട്രിക്ടിലെ ബുക് സ്റ്റോറിനു മുന്നിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. ഇതേക്കുറിച്ച് കുടുംബം സുരക്ഷാ വകുപ്പുകളെ അറിയിച്ചിരുന്നു.
സഹോദരനൊപ്പം ബുക് സ്റ്റോറിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബം നൽകിയ പരാതിയിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.