തിരുവനന്തപുരം- ഫേസ്ബുക്കില്‍ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയതിന് സംസ്ഥാന വനിതാ കമ്മീഷന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ സ്വമേധയാ കേസെടുത്തു. ഫിറോസിനെതിരെ ഉടന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയാണ് ഫിറോസ് അപമാനിച്ചതെന്നും ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്ര വൃത്തിക്കെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ പറഞ്ഞു.