റിയാദ് - ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പ്രസിഡന്റ് പീറ്റർ മോററും സംഘവും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച നടത്തി. റെഡ് ക്രോസ് നടത്തുന്ന റിലീഫ്, ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പീറ്റർ മോറർ സൽമാൻ രാജാവിനു മുന്നിൽ വിശദീകരിച്ചു. വിവിധ രാജ്യങ്ങളിൽ റെഡ് ക്രോസ് നടത്തുന്ന റിലീഫ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ എക്കാലവും പിന്തുണ നൽകുന്നതിനെ റെഡ് ക്രോസ് പ്രസിഡന്റ് പ്രശംസിച്ചു. വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.