കോഴിക്കോട്- ഫേസ് ബുക്കിലൂടെ അപമാനിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജ്‌സ് ല മടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് സ്വയം ഒരു നന്മമരമാണെന്ന് പ്രഖ്യാപിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍ അപമാനിച്ചിരിക്കുന്നതെന്ന് ജസ് ല ഫേസ് ബുക്ക് ലൈവില്‍ പറയുന്നു.
തനിക്ക് രാഷ്ട്രീയകകക്ഷികളുമായി ബന്ധമില്ലെന്ന് പറയുന്ന ഫിറോസ് കുന്നംപറമ്പില്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയതിനെ ജസ് ല വിമര്‍ശിച്ചിരുന്നു.
ഇതിനു ഫേസ് ബുക്കില്‍ മറുപടി നല്‍കിയ ഫിറോസ് അധിക്ഷേപിച്ചുവെന്നാണ് ജസ് ലയുടെ ആക്ഷേപം.
വേശ്യവൃത്തി നടത്തുന്ന ഒരു സ്ത്രീയാണെന്നും ശരീരം നാട്ടുകാര്‍ക്ക് കാഴ്ച വെയ്ക്കുന്ന സ്ത്രീയാണെന്നും പേര് പരാമര്‍ശിക്കാതെ ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.