Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ അഞ്ച് മാസത്തേക്ക് റണ്‍വേ ഭാഗികമായി അടക്കും; വിമാന സര്‍വീസുകളെ ബാധിക്കില്ല

കരിപ്പൂര്‍- കോഴിക്കോട് വിമാനത്താവളത്തില്‍ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവൃത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു.

വലിയ വിമാനങ്ങള്‍ റണ്‍വേയില്‍നിന്ന് പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ വിമാന സര്‍വീസുകളെ ബാധിക്കാത്ത തരത്തിലാണ് റണ്‍വേ അടച്ചിടുക. നിലവിലെ വിമാനസമയം ക്രമീകരിക്കുമെന്നല്ലാതെ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുക.

ഒക്ടോബര്‍ അവസാനത്തോടെ ശീതകാല വിമാനസമയപട്ടിക നിലവില്‍ വരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

 

Latest News