റിയാദ്- ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ സർക്കാർ മേഖലയിൽ 5658 സൗദികൾ ജോലി ചെയ്യുന്നതായി പബ്ലിക് പെൻഷൻ ഏജൻസി റിപ്പോർട്ട് വെളിപ്പെടുത്തി. ഖത്തറിൽ സർക്കാർ മേഖലയിൽ സിവിൽ, മിലിട്ടറി വിഭാഗങ്ങളിലും വകുപ്പുകളിലും സൗദി പൗരന്മാർ ആരും ജോലി ചെയ്യുന്നില്ല.
ഏറ്റവും കൂടുതൽ സൗദികൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നത് കുവൈത്തിലാണ്. രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. ഏറ്റവും ഒടുവിലെ സ്ഥാനത്താണ് ഒമാൻ. കുവൈത്തിൽ 5160 സൗദികളും യു.എ.ഇയിൽ 440 സൗദികളും ബഹ്‌റൈനിൽ 43 സൗദികളും ഒമാനിൽ 15 സൗദികളുമാണ് ജോലി ചെയ്യുന്നതെന്ന് പബ്ലിക് പെൻഷൻ ഏജൻസി കണക്കുകൾ വ്യക്തമാക്കുന്നു.