അബുദാബി - നഗരത്തില്‍ ബസ് യാത്രാ നിരക്ക് ഏകീകരിച്ചു. അടിസ്ഥാന നിരക്കായ രണ്ട് ദിര്‍ഹമിന് പുറമേ നിശ്ചിത പരിധിക്കപ്പുറത്തേക്കു കിലോമീറ്ററിന് 5 ഫില്‍സ് നല്‍കിയാല്‍ മതിയാകും.
നിലവിലുള്ള റൂട്ടുകള്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി ആരംഭിച്ച 147 അധിക സര്‍വീസില്‍ 43 എണ്ണം ഖലീഫ പാലം വഴിയുള്ളതായിരിക്കും. ബസ് സ്റ്റേഷനുകളെ ഉള്‍പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ 40 സ്മാര്‍ട്ട് ബസുകള്‍ സൗജന്യ സര്‍വീസ് ആരംഭിച്ചു. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ വൈഫൈ അടക്കമുള്ള സൗകര്യങ്ങളുണ്ട്.