കൊച്ചി- വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് വഞ്ചന നടത്തിയ ഷാഹിദ കമാലിന് വനിതാ കമ്മീഷനിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി ലഭിച്ചു. 2009ലും 2011ലും തിരഞ്ഞെടുപ്പടുകളിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ബി.കോം ബിരുദധാരിയാണെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സർവ്വകലാശലയുടെ രേഖകളും ചൂണ്ടികാണിക്കുന്നു. 87-90 കാലഘട്ടത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽനിന്നാണ് ബിരുദം നേടിയതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ ഷാഹിദ ബീവി എന്ന വിദ്യാർഥിനി ബിരുദം നേടിയിട്ടില്െന്ന് കേരള സർവകലാശാലയുടെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
അതേസമേയം ബി.കോ പൂർത്തിയാക്കിയെന്ന് മാത്രമേ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഷാഹിദ കമാൽ പറഞ്ഞു. എന്നാൽ ബി.കോം പാസായിട്ടില്ലെങ്കിൽ ബി.കോം തുടരുന്നു എന്ന് കൃത്യമായ എഴുതണമെന്നാണ് ചട്ടം. കമ്മീഷന് മുന്നിൽ പരാതി വന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കമ്മീഷന് ആവശ്യപ്പെടാം.