ദുബായ്- യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി ശനിയാഴ്ച രാജ്യത്തു മടങ്ങിയെത്തും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹസ്സക്കു പകരം ബഹിരാകാശ നിലയത്തില്‍ പോകാനിരുന്ന സുല്‍ത്താന്‍ അല്‍ നെയാദി, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ചെയര്‍മാന്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂറി എന്നിവര്‍ക്കൊപ്പമാണ് ഹസ്സ എത്തുക.
കഴിഞ്ഞമാസം 25 ന് ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ട ഹസ്സ എട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഈ മാസം മൂന്നനാണ് തിരികെയെത്തിയത്. ഇതിനു ശേഷം മോസ്‌കോയിലെ ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററില്‍ (ജി.സി.ടി.സി) വൈദ്യപരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഹസ്സ യു.എ.ഇയിലെത്തുന്നത്. ബഹിരാകാശ നിലയത്തില്‍ നടത്തിയ പഠനഗവേഷണങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ യു.എ.ഇയുടെ ഭാവിപദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുമെന്നു ഹസ്സ പറഞ്ഞു.