റിയാദ് - അമേരിക്കൻ വിദേശ, പ്രതിരോധ മന്ത്രിമാരുമായി സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ചകൾ നടത്തി. യു.എസ് വിദേശ മന്ത്രി മൈക് പോംപിയോയുമായാണ് ഖാലിദ് രാജകുമാരൻ ആദ്യം ചർച്ച നടത്തിയത്. മേഖലാ, ആഗോള സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനെയും വെല്ലുവിളികൾ ഒരുമിച്ച് നേരിടുന്നതിനെയും കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
പിന്നീട് യു.എസ് പ്രതിരോധ മന്ത്രി മാർക് എസ്പറുമായും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഭീകരത ചെറുക്കുന്നതിനും മേഖലാ സുരക്ഷയും ഭദ്രതയും സംരക്ഷിക്കുന്നതിനും സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ശക്തമായ സൈനിക സഹകരണം തുടരുമെന്ന് കൂടിക്കാഴ്ചക്കിടെ ഇരുവരും വ്യക്തമാക്കി.