ദുബായ്- പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് ബോര്‍ഡിംഗ് പാസ്സില്ലാതെ വിമാനത്തില്‍ കയറി യാത്രം. സ്വപ്നമോ സങ്കല്‍പമോ അല്ല. ടിക്കറ്റ് ചെക്കിംഗ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറും വരെയുള്ള നടപടികള്‍ മുഖം മാത്രം കാണിച്ചു പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരുന്നു. ജി.ഡി.ആര്‍.എഫ്.എ ദുബായും (ദുബായ് എമിഗ്രേഷന്‍) എമിറേറ്റ്‌സ് എയര്‍ലൈന്‍സും ചേര്‍ന്ന് ഈ സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പിലാക്കും. ദുബായില്‍ നടക്കുന്ന 39 ജൈറ്റക്‌സ് ടെക്‌നോളജി വീക്കിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സംവിധാനം അധിക്യതര്‍ പരിചയപ്പെടുത്തുന്നത്.
ബയോമെട്രിക് യാത്രാ നടപടി എന്നു പേരിട്ട ഈ സംവിധാനത്തിന് പാസ്‌പോര്‍ട്ട് മാത്രമല്ല ബോഡിങ് പാസ് പോലും ആവിശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സേഫ്റ്റ്‌വെയര്‍ അതാത് സമയത്തു വേണ്ടതു ചെയ്യും. വിമാനത്തില്‍ കയറാനുള്ള നടപടി ഓരോന്നും അതിവേഗം പൂര്‍ത്തിയാകും. എന്നാല്‍ ആദ്യത്തെ തവണ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. തുടര്‍ യാത്രക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ബയോമെട്രിക് സഞ്ചാര പാതയിലൂടെ ഈ സംവിധാനം ആദ്യ ഘട്ടത്തില്‍ അധിക്യതര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.