Sorry, you need to enable JavaScript to visit this website.

വില്‍പനക്കുള്ള വസ്തുക്കള്‍ താമസ സ്ഥലത്ത്; സൗദിയില്‍ വിദേശ തൊഴിലാളികള്‍ പിടിയില്‍

അൽഹസ- സ്‌കൂൾ കാന്റീനുകൾ വഴി വിൽക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾ താമസസ്ഥലത്ത് സൂക്ഷിച്ച പതിനഞ്ചു വിദേശ തൊഴിലാളികളെ ഹുഫൂഫ് ബലദിയ പിടികൂടി. 


സ്‌കൂൾ കാന്റീനുകളുടെ നടത്തിപ്പ് കരാറേറ്റെടുത്ത റസ്റ്റോറന്റിനു കീഴിലെ തൊഴിലാളികളാണ് പിടിയിലായത്. രാവിലെ സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾ രാത്രി കാലത്താണ് തൊഴിലാളികൾ താമസസ്ഥലത്ത് പതിവായി സൂക്ഷിച്ചിരുന്നത്.

 
ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായി അൽഹസ നഗരസഭ അറിയിച്ചു. 

Latest News