കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി നടത്തിയിരുന്നത് വഴിവിട്ട ജീവിതമായിരുന്നെന്ന സംശയം ശക്തമായി. ഇവര്‍ രണ്ടിലേറെ തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായിട്ടുണ്ടെന്നും അതി നിഗൂഡമായ ജീവിതം നയിച്ചിരുന്ന ആളായിരുന്നു ജോളിയെന്നുമാണ് പോലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളെ ജോളിക്ക് ഇഷ്ടമില്ലായിരുന്നെന്നും ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെ മകളെ കൊലപ്പെടുത്താനും ജോളി നീക്കം നടത്തിയിരുന്നോ എന്നും സംശയമുണ്ട്. ജോളി ഗര്‍ഭഛിദ്രം നടത്തിയ കഌനിക്കില്‍ പോലീസ് അന്വേഷണം നടത്തി.
ഇവര്‍ക്ക് ആറിലധികം പേരുമായി ബന്ധം ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. രണ്ടാം വിവാഹശേഷം ജോളിയുടെ നടപടികളും രീതികളും ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഷാജുവും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജോളി ഒരുപാട് ഫോണ്‍കോളുകള്‍ ചെയ്യുമായിരുന്നെന്നും അതിനേക്കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നതായും കുടുംബത്തിന്റെ മാനം ഓര്‍ത്താണ് പുറത്തു പറയാതിരുന്നതെന്നും ഷാജു പറഞ്ഞു.
രണ്ടിലധികം തവണ ജോളി അബോര്‍ഷന്‍ നടത്തിയതായാണ് വിവരം. ജോളിക്ക് പെണ്‍കുഞ്ഞുങ്ങളോട് വെറുപ്പായിരുന്നു. ലിംഗ നിര്‍ണ്ണയം നടത്തിയാണോ അതോ അവിഹിത ബന്ധത്തിന്റെ ഭാഗമായിട്ടായിരുന്നോ ഈ ഗര്‍ഭഛിദ്രങ്ങള്‍ എന്നാണ് സംശയം. പെണ്‍കുഞ്ഞുങ്ങളോട് തനിക്ക് വെറുപ്പായിരുന്നെന്ന് ജോളി തന്നെയാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്ന സംഭവത്തിന് പിന്നിലും ജോളിയായിരുന്നോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായിട്ടാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ജോളി തന്നെ വിവാഹത്തില്‍ കുടുക്കുകയായിരുന്നു എന്നാണ് ഷാജു നല്‍കിയിരിക്കുന്ന മൊഴി. ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ രണ്ടാം വിവാഹം ചെയ്തതെങ്കിലും പോകെ പ്പോകെ ആ ഇഷ്ടം കുറഞ്ഞു