ദുബായ്- പണം കൊടുക്കാതെ യാത്ര ചെയ്യുന്നവരെ ദുബായ് പോലീസ് പൊക്കും. ഇതിനായി ബസുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഘടിപ്പിക്കാനാണ് നീക്കം. ബസുകളില്‍ ഇന്‍സ്‌പെക്ടര്‍മാരില്ലാത്തത് മുതലാക്കി പലരും പണം നല്‍കാതെ മുങ്ങുന്നത് തടയാനാണ് പുതിയ നീക്കം.
ബസുകളില്‍ ഘടിപ്പിക്കാനുപയോഗിക്കുന്ന ക്യാമറയുടെ പ്രോട്ടോടൈപ്പ് ജൈടെക്‌സിലെ ആര്‍.ടി.എ പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രണ്ട് ക്യാമറകളാണ് ബസില്‍ ഘടിപ്പിക്കുക. ഒന്ന്, സാധാരണ രീതിയിലുള്ള സിസിടിവി ക്യാമറ. രണ്ടാമത്തെ മുഖം തിരിച്ചറിയാന്‍ ശേഷിയുള്ള മെഷീന്‍-ലേണിംഗ് ക്യാമറയാണ്.
തങ്ങളുടെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവരെ ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.