Sorry, you need to enable JavaScript to visit this website.

കൂടത്തായ് കൊലപാതക പരമ്പര: സി.പി.എം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കു വേണ്ടി വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജിനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയതിന് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പി. മോഹനൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജോളിയുടെ പേരിൽ സ്വത്തുകൾ മാറ്റിയെഴുതിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി മനോജും ഒപ്പിട്ടിരുന്നു. ഇതിനായി ജോളി മനോജിന് ഒരു ലക്ഷം രൂപ കൈമാറിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം താൻ ഭൂമി കൈമാറ്റ രേഖയിലാണ് ഒപ്പുവച്ചതെന്നാണ് മനോജ് പറഞ്ഞു. അതേസമയം, ഇതിനിടെ പ്രാദേശിക ലീഗ് നേതാവിനെതിരെയും ആരോപണമുയർന്നു. തഹസീൽദാരുമായി ബന്ധപ്പെട്ട് ഒസ്യത്ത് ജോളിയുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചത് ഇയാളാണെന്നാണ് സൂചന. ജോളിയുടെ പേരിലേക്ക് ഒസ്യത്ത് മാറ്റാൻ സഹായിച്ച വനിതാ തഹസിൽദാരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൂടത്തായി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും ഇതിന് ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
 

Latest News