ജിദ്ദ- എയർ ഇന്ത്യയുടെ സഹകരണത്തോടെ മലയാളം ന്യൂസ് വായനക്കാർക്കായി നടത്തിയ ഓൺലൈൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മക്കയിൽ ജോലി ചെയ്യു ന്ന മലപ്പുറം ചെമ്മൻകടവ് സ്വ ദേശി മുഹമ്മദ് ബഷീർ ആമിയൻ, ഹായിലിലുള്ള മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവർക്കാണ് മെഗാ സമ്മനമായ നാട്ടിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ ടിക്കറ്റ് ലഭിച്ചത്.
മഞ്ചേരി സ്വദേശി അബ്ദു ൽ ഗഫൂർ (ജിദ്ദ), കോട്ടയം സ്വദേശിനി മെഴ്‌സി മാത്യു (ദമാം), മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ (ജിസാൻ) കോഴിക്കോട് സ്വദേശി ഹസ്ബിത (അൽഹസ) എന്നിവർക്ക് പ്രതിവാര സമ്മാനമായ സ്മാർട്ട് ഫോണുകൾ ലഭിച്ചു. മലയാളം ന്യൂസ് വെബ് സൈറ്റിൽ ശരിയുത്തരം നൽകിയവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തത്. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസും പത്രാധിപസമിതി അംഗങ്ങളും സംബന്ധിച്ചു.