Sorry, you need to enable JavaScript to visit this website.

വിസിറ്റ് വിസയിലെത്തി ദുബായില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട യുവതിക്ക് തടവു ശിക്ഷ

ദുബായ്- വിസിറ്റ് വിസയില്‍ യുഎഇയിലെത്തി ദുബായിലെ നൈറ്റ് ക്ലബ്ലില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 27കാരിയായ റഷ്യന്‍ യുവതിയെ കോടതി ആറു മാസം തടവിനു ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ബര്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 18നാണ് ഈ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തന്നെ സെക്‌സിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ വേളയില്‍ യുവതി താന്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടതായി കുറ്റം സമ്മതിച്ചു. മേയ് 14നാണ് യുവതി ദുബായിലെത്തിയത്. 

സംഭവ ദിവസം അര്‍ദ്ധരാത്രിക്കു ശേഷം ഒരു മണിക്ക് നൈറ്റ് ക്ലബില്‍ കണ്ടുമുട്ടിയ ഒരു തുര്‍ക്കിക്കാരനുമായി അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോയി സെക്‌സിലേര്‍പ്പെട്ടു. ശേഷം നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമായും സെക്‌സിലേര്‍പ്പെട്ടു എന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ രണ്ടു തവണയും സമ്മത പ്രകാരമാണ് സെക്‌സ് നടന്നതെന്ന് തെളിഞ്ഞതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. റെയ്ഡിനിടെ അറസ്റ്റിലാകുമ്പോള്‍ മദ്യലഹരിയിലായിരുന്നു യുവതി. യുവതിയെ സമീപിച്ച രണ്ടു തുര്‍ക്കി സ്വേദശികളുടെ കേസ് ദുര്‍നടപടി പരിഹാര കോടതിയിലേക്ക് റഫര്‍ ചെയ്തു. നിയമ വിരുദ്ധ സെക്‌സ്, അനുമതിയില്ലാത്ത മദ്യപാനം എന്നീ കുറ്റങ്ങളാണ് കേസില്‍ പ്രതികളായ പുരുഷന്‍മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആയിരം ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെയാണ് സെക്‌സിന് യുവതി ഈടാക്കിയിരുന്നത്. ഇതിനകം 8000 ദിര്‍ഹം യുവതി നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കണ്ടെത്തി.
 

Latest News