Sorry, you need to enable JavaScript to visit this website.

മനം നിറച്ച് വീണ്ടും മാലതി ഗുപ്ത; സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്റെ കുറിപ്പ്

 ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ മാലതി ഗുപ്തയുടെ സേവന മനസ്സിനേയും ആത്മാര്‍ഥതയേയും പ്രകീര്‍ത്തിക്കുകയാണ് തബൂക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഉണ്ണി മുണ്ടുപറമ്പ്. കാലവര്‍ഷത്തെ തുടര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് അടച്ചതിനെ തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയപ്പോഴും കഴിഞ്ഞ ദിവസം കോണ്‍സുലര്‍ സേവനങ്ങളുമായി തബൂക്കിലെത്തിയപ്പോഴും അവര്‍ കാണിച്ച സേവനമനസ്സാണ് വേറിട്ട അനുഭവമാകുന്നത്.
ഉണ്ണി മുണ്ടുപറമ്പിന്റെ  ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ കൊച്ചി യാത്രക്കാര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയപ്പോള്‍ മാലതി ഗുപ്ത ചെയ്ത സേവനത്തെ യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മുഹമ്മദലി മാരോട്ടിക്കലും നന്ദിയോടെ അനുസ്മരിക്കുന്നു.

ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്.

മനം നിറഞ്ഞ്
പൊതുപ്രവര്‍ത്തനത്തിന്റെ ഒരു നാള്‍

നാട്ടില്‍ കാലവര്‍ഷം കലിതുള്ളിയ ദിവസങ്ങള്‍.. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് നാനൂറോളം വരുന്ന യാത്രക്കാരുമായി ജിദ്ദയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന യാത്രാ വിമാനം..രോഗികളും പ്രായാധിക്യം വന്നവര്‍ ഗര്‍ഭിണികള്‍ കുട്ടികള്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍...
പ്രവാസികളല്ലേ കിട്ടുന്ന ദിനങ്ങള്‍ കുടുംബത്തോടൊപ്പം കഴിയാന്‍ വെമ്പല്‍ കൊണ്ട് അമിത ടിക്കറ്റ് ചാര്‍ജും നല്‍കിയുള്ള യാത്ര അത് മുടങ്ങിയാലുള്ള വിഷമം പറഞ്ഞറിയാക്കണോ..

വെള്ളപൊക്കമൊക്കെ കഴിഞ്ഞില്ലേ ഇതെന്തിനാ ഇപ്പോള്‍ പറയുന്നത് എന്നല്ലേ.. ഉണ്ട് പറയാം.. ആഗസ്റ്റ് ഒന്‍പതാം തിയ്യതി നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പോകേണ്ട വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നും എയര്‍പോര്‍ട്ടില്‍ വിമാനമിറക്കാന്‍ സാധിക്കാത്തതും കാരണം റദ്ദാക്കുകയായിരുന്നു.

എന്നാല്‍ ഈ യാത്രക്കാര്‍.. എല്ലാവരും എന്തുചെയ്യണമെന്നറിയാതെ ജിദ്ദ വിമാനത്താവളത്തിലുള്ള അധികൃതരുമായി സംസാരിച്ചു അവരും കൈമലര്‍ത്തി.. വെള്ളം മൂടിയ എയര്‍പോര്‍ട്ടില്‍ എങ്ങിനെ വിമാനം ഇറക്കും... അതിനിടക്ക് പലരും പലവഴിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു ഇതിനൊരു പരിഹാരം തേടി കണ്ടെത്താന്‍ നടന്നില്ല...

അതിനിടക്ക് എനിക്കും വന്നു ഈ കൂട്ടത്തില്‍ ഒരു ഫോണ്‍ കാള്‍ ... ജിദ്ദ കോണ്‍സുലേറ്റില്‍ വിളിച്ച് ഈ വിഷയം ഒന്ന് പറയുമോ ഉണ്ണീ എന്ന്. ഞാന്‍ ആള്‍ക്ക് മറുപടി കൊടുത്തു പറയാം.. അപ്പോഴേക്കും ആരൊക്കെയോ എംബസിയുമായും നാട്ടിലെ വിവിധ നേതാക്കന്മാരെയും നോര്‍ക്കയിലും എല്ലാം വിളിക്കുന്നു. സംഗതി വൈറലായി.. അങ്ങനെയാണ് സി.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായ ശ്രീമതി മാലതി ഗുപ്ത (വൈസ് കോണ്‍സുലാര്‍ ഹജ്ജ് )ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയത്. ആദ്യം യാത്രക്കാരുമായും പിന്നീട് എയര്‍ലൈയന്‍ അധികൃതരുമായും എയര്‍പോര്‍ട്ട് മേധാവികളായും മാലതി ഗുപ്ത സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മുടങ്ങിയ യാതക്ക് തീരുമാനമുണ്ടായി... ഉദ്വേഗം നിറഞ്ഞ നീണ്ട മണിക്കൂറുകളുടെ വിടപറയല്‍..

എമിേ്രഗഷന്‍ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ടും യാത്ര ചെയ്യാന്‍ സാധിക്കാത്ത ബോര്‍ഡിങ്പാസും കൈകളില്‍ ഉയര്‍ത്തി അവര്‍ ആഹ്ലാദം പങ്കിട്ടു..

അതെ.. മുഴുവന്‍ ആളുകളുടെയും നാട്ടിലേക്കുള്ള യാത്ര തരപ്പെട്ടിരിക്കുന്നു.. അല്ല... തരപ്പെടുത്തി കൊടുത്തിരിക്കുന്നു...

ഇതിവിടെ പറയാന്‍ കാരണമുണ്ട് ജിദ്ദ കോണ്‍സുലേറ്റില്‍ നിന്ന് എല്ലാമാസവും തബൂക്കിലേക്ക് കോണ്‍സുലേറ്റ് സേവനങ്ങള്‍ക്കായി ഒരു കോണ്‍സുലാര്‍ വരാറുണ്ട് ഈ മാസം വന്നത് ദല്‍ഹി സ്വദേശിനി ശ്രീമതി മാലതി ഗുപ്തയാണ്.. എന്നത്തേയും പോലെ രാവിലെ 8.30ന് VFS ഓഫീസില്‍ വെച്ച് സേവനങ്ങള്‍ക്കു തുടക്കമിട്ടു അത്യാവശ്യം നല്ല തിരക്ക് കൂടുതലും അറ്റസ്റ്റേഷനും നഷ്ട്ടപെട്ട പാസ്‌പോര്‍ട്ടിനും തൊഴില്‍ തര്‍ക്കങ്ങളും ഞാനും VFS സ്റ്റാഫ് അല്‍ത്താഫും ശരിക്കും അവശരായി.

https://www.malayalamnewsdaily.com/sites/default/files/2019/10/06/malathione.jpg

ഉച്ചക്ക് പതിനൊന്നു മണിക്ക് അടക്കേണ്ട ഓഫീസില്‍ പന്ത്രണ്ടു മണിവരെ ഇരുന്നു. അന്ന് വന്ന എല്ലാ സേവനങ്ങളും വളരെ  ക്ഷമയോടെ അവര്‍ ചെയ്ത് കൊടുത്തു. ഒരാളെപ്പോലും നിരാശരായി മടക്കേണ്ടി വന്നില്ല എന്നതുള്ളതു അവരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് വെളിവാക്കിയത്.

ഇവരെപോലെയുള്ള പത്തു ഉദ്യോഗസ്ഥര്‍ ഉണ്ടായാല്‍ നമ്മുടെ എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും തീര്‍ച്ച...എന്ന്കരുതി മറ്റുള്ള ഉദ്യഗസ്ഥര്‍ കഴിവില്ലാത്തവര്‍ അല്ല  ഇതിനര്‍ത്ഥം.

വൈകിട്ട് അഞ്ചുമണിക്ക് ഓഫീസ് അടച്ച് താമസ സ്ഥലമായ സ്വിസ്സ് ഇന്റര്‍നാഷണിലേക്ക് കാറില്‍ ഞാന്‍ കൊണ്ടു ചെന്നാക്കി.. ഉണ്ണിജി കാര്‍ പാര്‍ക്കിങ്ങില്‍ ഇട്ട് വരൂ എന്ന് പറഞ്ഞു മാഡം അകത്തോട്ടു കയറി ഞാന്‍ കാര്‍ പാര്‍ക്കിങ്ങില്‍ ഇട്ട് ഹോട്ടലിനുള്ളിലേക്കു കയറി ചെന്നു റിപ്സക്ഷന് എതിര്‍ വശത്തായി സോഫയില്‍ ഇരിക്കുന്ന മാഡവും ഭര്‍ത്താവ് ഗുപ്തയും.. സോഫയില്‍ ഇരിക്കാന്‍ പറഞ്ഞു ഓരോ കാപിച്ചിനോക്ക് ഓഡര്‍ ചെയ്തു അതും നുണഞ്ഞു ചരിത്രമുറങ്ങുന്ന തബുക്കിനെ കുറിച്ചു എനിക്ക് അറിയുന്ന വിവരങ്ങള്‍ പറഞ്ഞുകൊടുത്തു..

മാഡത്തിന് പറയാനുണ്ടായിരുന്നത് കേരളക്കാരെ കുറിച്ചാണ്.. അങ്ങ് ദല്‍ഹിയില്‍ ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ ഒക്കെ കേരളക്കാരാണ്....നമ്മുടെ കൊച്ച് കേരളത്തില്‍ വന്നതും എല്ലാം പറയുമ്പോള്‍ അവര്‍ക്ക് കേരളക്കാരോടുള്ള ഇഷ്ട്ടം എത്രമാത്രമെന്നു ആ മുഖത്തുനിന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചു..

സംസാരിച്ചു ഇരുന്ന് സമയം ഒത്തിരിയായി ഞാന്‍ യാത്ര പറഞ്ഞു പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കു ലുലു മാളില്‍ പോകണം എന്ന് പറഞ്ഞു . ശരി നമുക്ക് ഏഴുമണിക്ക് ശേഷം പോകാമെന്നു പറഞ്ഞു. ഞാന്‍ വെള്ളിയാഴ്ച സൗഹൃദങ്ങള്‍ ഒക്കെ പുതുക്കി ഏഴുമണിക്ക് സ്വിസ്സ് ഇന്റര്‍നാഷണല്‍ മുന്നില്‍ വാഹനമൊതുക്കി അപ്പോഴും എന്നെ പിന്തുടരുന്ന സൗദി ക്രമിനല്‍ ഇന്‍വെസ്റ്റിറ്റേഗേഷന്‍ ടീം...കോണ്‍സുലേറ്റില്‍ നിന്നും വരുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ അവര്‍ക്കു വലിയൊരു പങ്കാണുള്ളത്.
പുറപ്പെടാന്‍ നേരമായി അവര്‍ വന്നെന്റെ കാറില്‍ കയറി തമാശ രൂപേണ അവര്‍ പറഞ്ഞു ഉണ്ണിജി.. നമ്മുടെകാറിവിടെ ഒതുക്കി അവരുടെ കാറില്‍ പോയാലോന്ന്... തിരക്കുള്ള റോഡിലൂടെ വഴിയൊരുക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്റെ കാറിനു മുന്‍പിലുണ്ട്.
ലുലുവിനു മുന്നില്‍ കാറൊതുക്കി ഞങ്ങള്‍ മാളിനകത്തേക്കു കയറി കൂടെ സുരക്ഷാ ഉദ്യോഗസ്ഥനും മാളിനകത്തു കടന്നു നിങ്ങള്ക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ എന്നെ ഉടനെ വിളിക്കണമെന്ന് എന്നോട് പറഞ്ഞ് എങ്ങോട്ടോ പോയി.. എന്നാല്‍ കണ്ണെത്താ ദൂരത്തു നില്‍ക്കുന്നത് എനിക്ക് കാണാമായിരുന്നു. ഓരോ ഷോപ്പിലും കയറുന്ന നേരത്തും എന്റെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കും. മാഡത്തിന്റെ സുരക്ഷ എത്രത്തോളം അവരുടെ കൈകളില്‍ ഭദ്രമാണെന്ന് ഓര്‍ത്തുപോയി ഞാന്‍..

 

 

Latest News