ദുബായ്- നാട്ടില്‍നിന്നുള്ള വരവ് പൂര്‍ണമായും നിലച്ചതോടെ ഇന്ത്യന്‍ സവാളക്ക് വിപണിയില്‍ വിലകൂടി. കിലോക്ക് 4 ദിര്‍ഹമായിരുന്നു വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ വില. എന്നാല്‍ പല ഗ്രോസറികളിലും വില 4.50 ദിര്‍ഹമായി. നിലവിലുള്ള സ്‌റ്റോക്ക് തീരുന്നതോടെ ഇന്ത്യന്‍ സാവളയുടെ ക്ഷാമം രൂക്ഷമാകും.
ഇന്ത്യയില്‍ സവാള വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. ക്ഷാമം ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍, ഈജിപ്ത്, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ സവാള വ്യാപാരികള്‍ എത്തിക്കുന്നുണ്ട്. ഇറാന്‍ ഈജിപ്ത് സവാളയ്ക്ക് 2.50 ദിര്‍ഹമാണ് ഏകദേശ വില. മറുനാടന്‍ സവാള ചേര്‍ത്താല്‍ കറികളുടെ രുചി കുറയുമെന്നതിനാല്‍ അവക്ക് പ്രിയം കുറവാണ്. വിലവര്‍ധന താല്‍ക്കാലികമാണെന്നാണ് വിപണിയിലെ വിശ്വാസം.