കുറ്റിപ്പുറം- മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്ത് മറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.30ഓാടെയായിരുന്നു അപകടം. ബസില്‍ നിന്നും തെറിച്ച ഡ്രൈവര്‍ പാലത്തില്‍ നിന്നും 60 അടി താഴേക്കും പതിച്ചെങ്കിലും സാരമായി പരിക്കില്ലാതെ രക്ഷപ്പെട്ടു.