ജിദ്ദ- ഷറഫിയ്യ ജാംജൂം മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനിടെ മലയാളി നിര്യാതനായി. കരുവാരകുണ്ട് പുല്‍വെട്ട സ്വദേശി ചെമ്മന്‍കുഴിയില്‍ മുഹമ്മദലി എന്ന ബാപ്പു (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
29 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ശാദി പ്ലാസ്റ്റിക് ഫാക്ടറിയിലെ ഡ്രൈവറായിരുന്നു. നാലര മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. പരേതനായ ആലിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്.
ഭാര്യ: ബസരി. മക്കള്‍: ഫൈറൂസ, ഫാസില്‍.
മരുമകന്‍: മുഹമ്മദലി (ജിദ്ദ). സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, നൗഫല്‍, റിയാസ് നസീര്‍ (മൂവരും ജിദ്ദ), സ്വഫിയ, ഹാജറുമ്മ.
മരണവിവരം അറിഞ്ഞ് നജ്‌റാനിലുള്ള ഭാര്യ സഹോദരന്‍ മുസ്തഫയും ഖുന്‍ഫുദയിലുള്ള സഹോദരി ഭര്‍ത്താവ് അബൂബക്കറും ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്.
അടുത്തയാഴ്ച മകന്‍ പുതിയ വിസയിലും ഭാര്യ വിസിറ്റിംഗിലും ജിദ്ദയിലേക്ക് വരാനിരിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.
മഹ്ജര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.