കൽപ്പറ്റ- ഇന്ത്യ ഏകാധിപത്യ രാജ്യമായി മാറുകയാണെന്നും പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ മുഴുവൻ ജയിലിലടക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. സർക്കാറിനെതിരെ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും അവരെ അക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനടക്കം അൻപത് പ്രമുഖർക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധഇയിലൂടെ കടന്നുപോകുകയാണ്. പതിനഞ്ചു പേർക്ക് നികുതിയിളവ് കൊടുക്കുന്ന മോഡി രാജ്യത്തെ പാവങ്ങളെയും സാധാരണക്കാരെയും മറക്കുകയാണെന്നും രാഹുൽ ആരോപിച്ചു.