Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വാഹന മോഷ്ടാവ് പിടിയില്‍; കവര്‍ന്നിരുന്നത് ഓഫാക്കാത്ത കാറുകള്‍

ജിദ്ദ - വാഹന മോഷ്ടാവിനെ ജിദ്ദയിൽനിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഓഫാക്കാതെ നിർത്തി ഡ്രൈവർമാർ പുറത്തിറങ്ങുന്ന തക്കത്തിൽ കാറുകൾ കവരുന്നത് പതിവാക്കിയ സ്വദേശി യുവാവാണ് അറസ്റ്റിലായത്.

ഏറ്റവും ഒടുവിൽ ദക്ഷിണ ജിദ്ദയിൽ അൽഇസ്‌കാൻ ഡിസ്ട്രിക്ടിൽനിന്ന് കഴിഞ്ഞ ദിവസം ഇരുപതുകാരൻ സമാന രീതിയിൽ കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടിരുന്നു. ഏഷ്യൻ വംശജനായ ഡ്രൈവർ ബുധനാഴ്ച ഉച്ചക്ക് ഓഫാക്കാതെ കാർ നിർത്തി വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ തക്കത്തിലാണ് പ്രതി കാറുമായി കടന്നത്. ഈ സമയത്ത് കാറിനുള്ളിൽ ഒരു ബാലനുമുണ്ടായിരുന്നു. 


യുവാവ് കാറിൽ ചാടിക്കയറുന്നത് കണ്ട് ഭയന്ന ബാലൻ ഞൊടിയിടയിൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങി സമീപത്തുള്ളവരെ വിവരമറിയിച്ചു. അപ്പോഴേക്കും പ്രതി കാറുമായി കടന്നുകളഞ്ഞിരുന്നു. വൈകാതെ പ്രതി സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. പ്രതി കാർ കവർന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ മൂന്നു കാറുകൾ സമാന രീതിയിൽ കവർന്നതായി പ്രതി കുറ്റസമ്മതം നടത്തി. 

Latest News