അബഹ - അസീർ പ്രവിശ്യയിൽ പെട്ട ബല്ലഹ്മറിൽ രണ്ടു പ്രമുഖ കുടുംബങ്ങൾക്കിടയിൽ ഇരുപതു വർഷം നീണ്ട തർക്കത്തിന് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളിൽ ശുഭാന്ത്യം.
അബഹക്ക് വടക്കുള്ള ബല്ലഹ്മറിൽ ആലുമുഹ്‌യ, ആലുലാഫി കുടുംബങ്ങൾക്കിടയിൽ രണ്ടു ദശകമായി നിലനിന്ന വൈരമാണ് ഗവർണർ ഇടപെട്ട് അവസാനിപ്പിച്ചത്.
ബില്ലഹ്മറിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പ്രദേശത്തെ രണ്ടു പ്രമുഖ കുടുംബങ്ങൾക്കിടയിലെ വൈരം പറഞ്ഞുതീർത്തതായി ഗവർണർ പ്രഖ്യാപിച്ചത്.