Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് രാജ്യവ്യാപക ബന്ധം; പാലക്കാടന്‍ ബോസിനെ തിരയുന്നു

കാസര്‍കോട്- പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് രാജ്യ വ്യാപകമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ സംഘത്തെ നിയന്ത്രിക്കുന്ന പാലക്കാടന്‍ ബോസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയായപാലക്കാട് ചെര്‍പ്പുളശേരി കുലുക്കല്ലൂര്‍ സ്വദേശി ടി.പി.ഷറഫുദീനെ (29) കാസര്‍കോട് ടൗണ്‍ പോലീസ്അറസ്റ്റ് ചെയ്തുവിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ബന്ധമുള്ളഓണ്‍ലൈന്‍ തട്ടിപ്പ് ആണ് നടക്കുന്നതെന്ന് വ്യക്തമായത്.

https://www.malayalamnewsdaily.com/sites/default/files/2019/10/03/p9ksdprathipalakkad.jpg

കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയ  ഷറഫുദ്ധീന്‍

ഗുജറാത്ത്, രാജസ്ഥാന്‍, യു.പിഎന്നിവിടങ്ങളില്‍നിന്നെല്ലാം സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം വരുന്നതായികണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിയായ അബ്ദുല്‍ റാഷിഖ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ്അന്വേഷണം നടത്തിയപ്പോഴാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

കാസര്‍കോട് കെ.എസ്.ആര്‍.ടി.സിക്ക് സമീപമുള്ള ഒരു ലോഡ്ജില്‍ നിന്നാണ്ഷറഫുദ്ദീനെ പോലീസ് പിടികൂടിയത്. ലോഡ്ജിലെ മുറിയില്‍ നിന്ന് 13 എ.ടി.എം കാര്‍ഡുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, 13 ബാങ്ക് പാസ് ബുക്കുകള്‍, പാസ്‌പോര്‍ട്ട്, എ.ടി.എം കാര്‍ഡുകളുടെ പിന്‍ നമ്പറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

ഓണലൈന്‍ ശൃംഖലയില്‍ 100 പേരെ ചേര്‍ത്ത് ബോസിന് കൈമാറിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടഅബ്ദുല്‍ റാഷിഖിനെ ആലുവയില്‍ കൊണ്ടുപോയി ഫോട്ടോ ഉപയോഗിച്ച്സിം കാര്‍ഡ് വാങ്ങി മംഗളൂരുവില്‍ എത്തിആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും കൈവശപ്പെടുത്തി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം3,000 രൂപ ഇടാന്‍ പറയുകയുംഎ.ടി.എം കാര്‍ഡ് വെച്ച് ഷറഫുദീന്‍പണം പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു.

ആളുകളെ ചേര്‍ത്താല്‍ 3,000 രൂപ തോതില്‍ കിട്ടുമെന്ന് അബ്ദുല്‍ റാഷിഖിനോട് പറയുകയായിരുന്നു. ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ എ.ടി.എം കാര്‍ഡുകള്‍ യുവാവിന്റെ പക്കല്‍ കണ്ട് സംശയം തോന്നിയാണ് റാഷിഖ് രഹസ്യമായി പോലീസില്‍ പരാതി നല്‍കിയത്. ലോട്ടറി അടിച്ചിട്ടുണ്ട് സമ്മാനം കിട്ടാന്‍അകൗണ്ടില്‍ പണം ഇടണം എന്ന് തെറ്റിദ്ധരിപ്പിച്ചും സംഘം പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ടൗണ്‍ സി.ഐ അബ്ദുല്‍ റഹീം, എസ്.ഐ പി.നളിനാക്ഷന്‍, എഎസ്.ഐ പ്രദീപ്കുമാര്‍, മനു , ശ്രീരാജ്എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Latest News