ദുബായ്- ഗാന്ധിജയന്തി ദിനത്തില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മഹാത്മജിയുടെ ചിത്രവും ഇന്ത്യന്‍ ദേശീയ പതാകയും തെളിഞ്ഞു. ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണപതാകയില്‍ ബുര്‍ജ് ഖലീഫയും അണിഞ്ഞൊരുങ്ങിയത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി.
ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമ്മാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യു.എ.ഇ സമയം രാത്രി 8.20 നും 8.40 നുമാണ് പ്രത്യേക ഷോ ബുര്‍ജ് ഖലീഫയില്‍ നടന്നത്.