തബുക്ക്- നാല് വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ തബൂക്ക് എവര്‍ഗ്രീന്‍ ഫുട്‌ബോള്‍ ടീം അംഗവും സൂക്ക് ബദര്‍ സ്റ്റാഫുമായിരുന്ന എടവണ്ണ ഒതായി സ്വദേശി വലിയ പിടിയേക്കല്‍ ഹൗസിലെ അനസ് എടവണ്ണ (27) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
പരേതനായ വീരാന്‍ കുട്ടിയുടെ മകനാണ്. മാതാവ്: ഹഫ്‌സത്ത്. ഭാര്യ: ശിബ്‌നി. ഒരു മകനുണ്ട്.