ജിസാന്‍- മലപ്പുറം മൊറയൂര്‍ സ്വദേശി മനങ്ങറ്റ ഹുസ്സന്‍ എന്ന ബാബുവിനെ (40)ജിസാന്‍ ബെയ്ഷിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്ത് വര്‍ഷത്തോളമായി സൗദിയിലുള്ള ബാബു സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രെവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നര വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളു.
പിതാവ: പരേതനായ മനങ്ങറ്റ മൂസ. മാതാവ്: ഖദീജ ബംഗ്ലത്ത്. ഭാര്യ: ഫൗസിയ തൂത. മൂന്ന് മക്കളുണ്ട്.
സഹോദരങ്ങള്‍: നാദര്‍ഷാ, ജസീന മുസ്തഫ മോങ്ങം, നസീമ അക്ബര്‍ മഞ്ചേരി.
മൃതദേഹം ബെയ്ഷ് ജനറല്‍ ആശുപത്രിയിലാണ്. സഹോദരി ഭര്‍ത്താവ് മുസ്തഫ മോങ്ങം, ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂര്‍,സാമൂഹ്യ പ്രവര്‍ത്തകന്‍ കോട്ടയം മൊയ്തീന്‍ എന്നിവര്‍ അനന്തര നടപടികള്‍ക്കായി രംഗത്തുണ്ട്.