Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ വെട്ടിലാക്കാന്‍ സുരേന്ദ്രന്‍റെ എഫ്.ബി പോസ്റ്റും

തിരുവനന്തപുരം- മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടിക്കൊടുക്കാന്‍ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം വന്‍വിവാദമായിരിക്കെ പാര്‍ട്ടിയെ വെട്ടിലാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ കുറിപ്പും.
മെഡിക്കല്‍ കോളേജുകള്‍ നേടിയെടുക്കുന്നതിന് വന്‍ തുക കോഴ നല്‍കുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ പാര്‍ട്ടികളും മാധ്യങ്ങളും പ്രതികരിക്കുന്നില്ലെന്ന് പരിതപിക്കുന്നതാണ് സുരേന്ദ്രന്‍ ഈമാസം 17-ന് എഴുതിയ ഫേസ് ബുക്ക് കുറിപ്പ്. ഇതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളാണ് കോഴ വാങ്ങിയതെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ സ്ഥിരീകരണം വന്നത്.


എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും? മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

 

 

Latest News