ദുബായ്- പത്തു ലക്ഷം ഡോളര്‍ സമ്മാനം നേടി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും ഇന്ത്യക്കാരന്‍ ഭാഗ്യവാനായി. ദുബായ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മംഗളൂരു സ്വദേശി പ്രവീണ്‍ ആണ് ജേതാവ്.
പത്തു വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ രണ്ട് സഹപ്രവര്‍ത്തകരോടൊപ്പമാണ് ടിക്കറ്റെടുത്തത്. മലയാളിയായ റോണി തോമസിന് മെഴ്‌സിഡസ് കാറും സമ്മാനമായി ലഭിച്ചു.
ഏഴു കോടിയിലേറെ രൂപയാണ് പ്രവീണിന് ലഭിക്കുക. ദുബായ് വിട്ടു പോകില്ലെന്നും മകളുടെ ഉന്നത പഠനത്തിനായി പണം ചെലവഴിക്കുമെന്നും പ്രവീണ്‍ പറഞ്ഞു.