അബുദബി- യുഎഇയില്‍ ശബ്ദമേറിയ വാഹനങ്ങള്‍ റോഡിലിറക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പോലീസ്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുകയും പ്രായമായവരും കുട്ടികളും അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കുകയും ചെയ്താല്‍ 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കുമെന്ന് അബുദബി പോലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് പോലീസ് ഈ മുന്നറിയിപ്പു നല്‍കിയത്.
#شرطة_أبوظبي تحذر السائقين ضمن حملة #درب_السلامة من #الضجيج بالمركبات و#القيادة_بتهور .
— شرطة أبوظبي (@ADPoliceHQ) October 2, 2019
وتؤكد أن الضجيج بالمركبة يتسبب في حالة من #الذعر_والتوتر_والعصبية لدى السائقين الاخرين ومستخدمي الطريق وسكان الأحياء التي تمر بها السيارات المزعجة خصوصاً الأطفال و#كبار_السن.#be_road_safe pic.twitter.com/g8WLshGY3R