ദുബായ്- എട്ടു പേരുടെ മരണത്തിനിടയാക്കിയ ദുബായിലെ മിനി ബസ് അപകടത്തില്‍പെട്ടത് ശുചീകരണ ജോലിക്കാര്‍. വര്‍ഖഅ് പ്രദേശത്തെ ഒരു സ്‌കൂളില്‍ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരിനും അപകടത്തില്‍ മരിച്ചിരുന്നു. ആറ് നേപ്പാളികളും ഒരു പാക്കിസ്ഥാനിയുമാണ് മരിച്ച മറ്റുള്ളവര്‍.
13 യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍പെട്ടത്. നിര്‍ത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടം.
സംഭവത്തെ തുടര്‍ന്ന് മിനി ബസുകള്‍ യാത്രക്കാരുമായി സഞ്ചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുയരുന്നുണ്ട്.