Sorry, you need to enable JavaScript to visit this website.

ആർ.എസ്.പിയിൽ വിഭാഗീയത രൂക്ഷം 

കൊല്ലം - ഐക്യ മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം കോർപറേഷൻ കൗൺസിലറുമായ മീനാകുമാരി പാർട്ടിയിൽ നിന്നും രാജിവെച്ചു. ഷിബു ബേബിജോൺ വിഭാഗം ആർ.എസ്.പിയെ ഹൈജാക്കു ചെയ്തുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ കുറച് നാളുകളായി ആർ.എസ്.പി ക്കുളളിൽ നിലനിന്ന് വന്ന വിഭാഗീയതയാണ് മഹിളാസംഘത്തിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പൊട്ടിത്തെറിയിലും രാജിയിലും കലാശിച്ചത്. ആർ എസ്.പി ബി.യും ആർ.എസ്.പി യും തമ്മിൽ ഒന്നിച്ചതോടെയാണ് അണികൾക്കിടയിൽ അമർഷം തലപൊക്കി തുടങ്ങിയത്. ഐക്യ മഹിളാസംഘത്തിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ സമിതിയംഗവും കൊല്ലം കോർപറേഷൻ അംഗവുമായ മീനാകുമാരി യാണ് പാർട്ടിയിൽ വേണ്ടത്ര പ്രാധിനിത്യം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പാർട്ടി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. നിലവിലെ മഹിളാസംഘം സംസ്ഥാന സെക്രട്ടറി സിസിലിയെ തൽസ്ഥാനത്തുനിന്ന് നീക്കി ആർ.എസ്.ബി യിൽ നിന്നും വന്ന ജില്ലാ പഞ്ചായത്തംഗവുമായ ശോഭയെ മഹിളാ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ആക്കിയതാണ് ആർ.എസ്.പി യിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ഷിബു ബേബി ജോൺ വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധിനിത്യം നൽകുന്നു എന്ന ആക്ഷേപവും അണികളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കോർപറേഷൻ കൗൺസിലർ സ്ഥാനവും മീനാകുമാരി രാജി വെക്കുമെന്ന് അറിയിച്ചു. വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പാർട്ടി അണികൾക്കിടയിലെ സംസാരം.

 

Latest News