ഷാര്‍ജ-നവരാത്രി കാലത്തെ സ്വാഗതം ചെയ്ത് ഷാര്‍ജയില്‍ സംഗീതോത്സവം. ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഷാര്‍ജ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ തിരി തെളിഞ്ഞു. ദുബായ് ഇന്ത്യന്‍ സാംസ്‌കാരിക വിഭാഗം കോണ്‍സല്‍ നീരജ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു.
സംഗീതജ്ഞരായ നെല്ലായി വിശ്വനാഥന്‍, മഞ്ജുനാഥ് വിജയന്‍, രാജീവ് കോടമ്പള്ളി, ഡോ. സതീഷ് കൃഷ്ണന്‍, പി.കെ. സജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി സംഗീതജ്ഞര്‍ ഷാര്‍ജയില്‍ എത്തും.
സമാപന ദിവസം കര്‍ണാടക സംഗീതജ്ഞന്‍ അയാംകുടി മണിയെ പ്രവാസി ഭാരതി സംഗീത പുരസ്‌കാരം നല്‍കി ആദരിക്കും. ഒക്ടോബര്‍ എട്ടിന് വിജയദശമി നാളില്‍ കവി വി. മധുസൂദനന്‍ നായര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.