ദുബായ്- ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച എട്ട് പേരില്‍ ~ഒരു ഇന്ത്യക്കാരന്‍. ആറു പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഒരാള്‍ പാക്കിസ്ഥാനിയും. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പരുക്കേറ്റ ആറ് പേരില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. ഒരാള്‍ ബംഗ്ലാദേശിയും. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവര്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരിലോ പരുക്കേറ്റവരിലോ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല.
തിങ്കള്‍ പുലര്‍ച്ചെ 4.54ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. തൊഴിലാളികളുമായി ഷാര്‍ജ ഭാഗത്തേക്ക് 13 യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസ് മിര്‍ദിഫ് സിറ്റി സെന്റര്‍ എക്‌സിറ്റിന് മുന്‍പായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് െ്രെഡവറടക്കം എട്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.