അബുദാബി- യു.എ.ഇയുടെ 2020 ലെ ബജറ്റ് തുകയില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടാകും. 2019 ല്‍ 60.3 ബില്യന്‍ റിയാലിന്റെ ബജറ്റിലാണ് രണ്ട് ശതമാനം വര്‍ധിപ്പിക്കുക. ഇതില്‍ 42.3 ശതമാനം തുകയും സാമൂഹിക വികസനത്തിനാണ് നീക്കിവെക്കുക.
ധനമന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായുള്ള ഫിനാന്‍ഷ്യല്‍ ആന്റ് എക്കണോമിക് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസത്തിന് 17 ശതമാനവും 7.3 ശതമാനം ആരോഗ്യമേഖലക്കും നീക്കിവെക്കും.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റായിരിക്കും 2020ലേതെന്നും കമ്മിറ്റി പറഞ്ഞു.