ജിദ്ദ- സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥ മേധാവിയുമായ മേജർ ജനറൽ അബ്ദുൽ അസീല് അൽ ഫഗ്ഹാം കൊല്ലപ്പെട്ടു. ജിദ്ദയിലാണ് സംഭവം. സ്വകാര്യ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. അൽ ഇഖ്ബാരിയ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വെടിയേറ്റാണ് മരിച്ചത്. സ്വകാര്യവിഷയങ്ങളിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മയ്യിത്ത് നമസ്കാരം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കും.