Sorry, you need to enable JavaScript to visit this website.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗിന് സി.പി.എം-കോൺഗ്രസ് പിന്തുണ; അപൂർവ്വ സഖ്യം പിറന്നത് പാലക്കാട്ട്

പാലക്കാട്- പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്്‌ലിം ലീഗിന് സി.പി.എം കോൺഗ്രസ് പിന്തുണ. പാലക്കാട് ജില്ലയിലെ ചാലിശേരി പഞ്ചായത്തിലാണ് വേറിട്ട രാഷ്ട്രീയ സഖ്യം പിറന്നത്. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പിന്തുണയോടെ എതിരില്ലാതെ ലീഗ് അംഗം പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏൽക്കുകയും ചെയ്തു. ചാലിശേരി പഞ്ചായത്തിലെ മുസ്്‌ലിം ലീഗ് അംഗമായ അക്ബർ ഫൈസൽ മാസ്റ്ററെയാണ് കോൺഗ്രസും സി.പി.ഐ.എമ്മും ഏകകണ്‌ഠേനെ പിന്തുണച്ചത്.
തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അക്ബർ ഫൈസൽ മാസ്റ്ററുടെ പേര് സി.പി.എം അംഗം വേണു കുറുപ്പത്ത് നിർദേശിച്ചു. മറ്റൊരു സി.പി.എം അംഗം ആനി പിന്തുണച്ചു. കോൺഗ്രസ് അംഗം എൻ.പി കോയക്കുട്ടിയും അക്ബർ ഫൈസൽ മാസ്റ്ററുടെ പേര് തന്നെ നിർദേശിച്ചു. മറ്റൊരു കോൺഗ്രസ് അംഗമായ പ്രദീപ് ചെറുശേരി പിന്താങ്ങി. ഇതോടെ മറ്റ് സ്ഥാനാർത്ഥികളില്ലാത്തതോടെ അക്ബർ ഫൈസൽ മാസ്റ്ററെ പ്രസിഡന്റായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
 

Latest News