Sorry, you need to enable JavaScript to visit this website.

മരടിലേതും സുപീം കോടതി വിധിയാണ്; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് എ.പത്മകുമാര്‍

പത്തനംതിട്ട- സുപ്രീം കോടതി വിധികളോട് സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വധി നടപ്പായെന്ന് പറയുന്നവര്‍  മരട് ഫ്‌ളാറ്റ് വിധിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം സ്വാകര്യ ചാനലിനോട് പറഞ്ഞു.


ശബരി യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണ്.
ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് ഫ്‌ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നു.

മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണമെന്നാണ് ശബരിമല കാര്യത്തില്‍ പറഞ്ഞിരുന്നത്.
നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്‌നമാണ്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്. തന്റെ വീട്ടില്‍ നിന്ന് ആരും ശബരിമലയില്‍ പോകില്ലെന്ന നിലപാട് പത്മകുമാര്‍ ആവര്‍ത്തിച്ചു. തന്നെ ഈ സ്ഥാനത്തിരുത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പത്മകുമാര്‍ പറഞ്ഞു.

 

Latest News