തിരുവനന്തപുരം- അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിനയച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ മോഹൻരാജുമാണ് മത്സരിക്കുന്നത്. വട്ടിയൂർക്കാവിൽ കെ.മോഹൻ കുമാറിനെയും എറണാകുളത്ത് ടി.ജെ.വിനോദിനെയും സ്ഥാനാർഥികളാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ലീഗ് സീറ്റായ മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീനാണ് മുന്നണി സ്ഥാനാർഥി. ശങ്കർ റൈ (മഞ്ചേശ്വരം), മനു റോയ് (എറണാകുളം), മനു സി.പുളിക്കൽ (അരൂർ), കെ.യു.ജനീഷ് കുമാർ (കോന്നി), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്) എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ.