റിയാദ്- വിദേശങ്ങളിൽ നിന്നെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പർദ നിർബന്ധമാക്കില്ലെന്ന് നാഷണൽ കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽ ഖതീബ് വെളിപ്പെടുത്തി. സൗദി സന്ദർശനത്തിനിടെ ഇവരെ പർദ ധരിക്കാൻ നിർബന്ധിക്കില്ല. എന്നാൽ വനിതാ ടൂറിസ്റ്റുകൾ മാന്യമായ വേഷവിധാനങ്ങൾ പാലിക്കേണ്ടി വരും. ഇതേ കുറിച്ച് മുൻകൂട്ടി വനിതാ ടൂറിസ്റ്റുകളെ അറിയിക്കുകയും ഇക്കാര്യത്തിൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. പർദ ധരിക്കുന്നതിന് വിദേശ ടൂറിസ്റ്റുകളെയും സൗദിയിൽ കഴിയുന്ന വിദേശികളെയും നിർബന്ധിക്കില്ല. മാന്യമായ വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സർക്കാർ പ്രഖ്യാപിക്കും. വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമം സർക്കാർ പരസ്യപ്പെടുത്തുമെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു.