കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം തടവും 25,000 രൂപ പിഴയും. മാറ്റൂര്‍ തോട്ടകം അമ്പാട്ട് വീട്ടില്‍ ഭാസ്‌ക്കര (60) നെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.
2018 സെപ്റ്റംബര്‍ 19 ന് ഇയാള്‍ അയല്‍വാസിയായ ഒമ്പത് വയസ്സുകാരനെ മഞ്ഞപ്രയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പിഴയൊടുക്കിയില്ലങ്കില്‍ ഒരു വര്‍ഷംകൂടി തടവ് തടവനുഭവിക്കണം. കാലടി പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.