അബുദാബി- രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ കാല്‍കുത്തിയ ഹസ്സ അല്‍ മന്‍സൂരിയെ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിളിച്ചു സംസാരിച്ചു. യു.എ.ഇ പൗരന്മാരുമായി ഹസ്സ ചോദ്യോത്തര സെഷനും നടത്തി.
കഴിഞ്ഞദിവസം വൈകിട്ട് 5.57ന് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ കുതിച്ചുയര്‍ന്ന പേടകം 11.42നാണ് ബഹിരാകാശ നിലയത്തിന് അടുത്തെത്തിയത്. എട്ടുമണിക്കൂറോളം സഞ്ചരിച്ച് നിലയത്തിലെത്തിയ സംഘത്തെ അവിടെയുള്ള സംഘം സ്വാഗതം ചെയ്തു. ഒലേഗാണ് ആദ്യം നിലയത്തില്‍ പ്രവേശിച്ചത്. ജസീക്കയും പ്രവേശിച്ചതിനു ശേഷമാണ് മന്‍സൂറി നിലയത്തില്‍ കടന്നത്.
മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെത്തിയാണ് ശൈഖ് മുഹമ്മദ് ഹസ്സയുമായി സംസാരിച്ചത്. ഹസ്സയുടെത് ആദ്യ ചുവടാണെന്നും ബഹിരാകാശ രംഗത്ത് യു.എ.ഇ കുതിപ്പ് തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.