കൊച്ചി- നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജിദ്ദയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 5.40ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും യാത്ര തുടങ്ങാത്തതിനാലാണ് യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണം.യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ സര്‍വീസ് ഇന്നലെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ ശേഷമാണ് റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ അറിയിച്ചത്.
എന്നാല്‍ ഇതുവരെയും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം.