ബുറൈദ- കോഴിക്കോട് ഉള്ള്യേരി പുത്തഞ്ചേരി സ്വദേശി ശ്യാംലാൽ (23) ബുറൈദക്കടുത്ത് വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പ്രഭാത ഭക്ഷണം വാങ്ങി റോഡ് മുറിച്ചുകടക്കവേ സ്വദേശി പൗരന്റെ വാഹനം തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുറൈദക്കടുത്തുള്ള ഐനുൽ ജുവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് ശ്യാംലാൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. രാമൻകുട്ടി-ശാന്ത ദമ്പതികളുടെ മകനാണ്. ശ്യാം ശരത്ത് സഹോദരനാണ്. ഖസീം പ്രവാസി സംഘം, ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.