കുവൈത്ത് സിറ്റി- മെഡിക്കല്‍ ലീവ് കിട്ടുന്നതിനുള്ള സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കുവൈത്തില്‍ ഇനി രണ്ട് ദിനാര്‍ ഫീസ് നല്‍കണം. ഇതടക്കം വിദേശികളുടെ വിവിധ വൈദ്യ പരിശോധനാ രേഖകള്‍ ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നതിന് ഫീസ് ഈടാക്കും.
സര്‍ക്കാര്‍ ജോലിക്കായുള്ള മെഡിക്കല്‍ ടെസ്റ്റിന് 20 ദിനാര്‍ ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് 5 ദിനാറും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് 10 ദിനാറും നല്‍കണം. ആരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ പരസ്യത്തിന് അംഗീകാരം ലഭിക്കാന്‍ 3 മാസത്തേക്ക് 50 ദിനാര്‍ ഫീസ് ഈടാക്കും. ഹെല്‍ത്ത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരസ്യത്തിനുള്ള ലൈസന്‍സ് ഫീസ് 100 ദിനാര്‍ ആണ്. രജിസ്‌ട്രേഷന്‍, മെഡിക്കല്‍ കണ്‍ട്രോള്‍, വെജിറ്റബിള്‍ മെഡിസിന്‍ എന്നിവയുടെ ലബോറട്ടറി അവലോകനത്തിനും മന്ത്രാലയം ഫീസ് ഈടാക്കും.