മലപ്പുറം- മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സി ഖമറുദ്ദീനെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് ഖമറുദ്ദീനെ പ്രഖ്യാപിച്ചത്. എതിർപ്പ് ഇല്ലാതാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ലീഗ് വൃത്തങ്ങൾ അറിയിച്ചു.