കോഴിക്കോട്- സരോവരം പാർക്കിൽ ലഹരി മരുന്ന് കലർത്തിയ ജ്യൂസ് നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ പിടിയിൽ. നടുവണ്ണൂർ പെരുവല്ലൂർ കുറ്റിക്കണ്ടി ഹൗസിൽ മുഹമ്മദ് ജാസി(19)മാണ് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ പോലീസ് സ്റ്റഷനിൽ നേരിട്ടെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നഗ്നവീഡിയോ കാണിച്ച് പണം അപഹരിക്കാൻ ശ്രമിക്കൽ, വധ ഭീഷണി, ലൈംഗീക പീഡനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്യുന്നതായി പെൺകുട്ടിയുടെ പിതാവ് പോലീസിനും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. നഗരത്തിൽ സി.എക്ക് പഠിക്കുന്ന മകളെ ആസൂത്രിതമായി വലയിൽ വീഴ്ത്തുകയായിരുന്നുവെന്നാണ് അച്ഛൻ ആരോപിക്കുന്നത്.